കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 കലാമത്സര ഇനങ്ങളിൽ ഏറെ ആകർഷകവും ആവേശകരവുമായ ജനറൽ ക്വിസ് മത്സരവും ഇംഗ്ലീഷ് പ്രസംഗ മത്സരവുമാണ് ഇന്ന് കെഎംസിസി ഹാളിൽ നടക്കുന്നത് .. ഏറെ പ്രശസ്തനും പ്രഗത്ഭനുമായ ക്വിസ് മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പൊതു വിജ്ഞാന മേഖലയുടെ വിവിധ ഭാഗങ്ങൾ സ്പർശിച്ച് അറിയാനുള്ള ആവേശവും നേടാനുള്ള ഊർജ്ജവുമായി പ്രതിഭകൾ മാറ്റുരക്കും .. ഗ്രൂപ്പ് മത്സരങ്ങളിലൂടെ വലിയ പോയിന്റുകൾ നേടി അട്ടിമറിയിലേക്ക് ഏതെല്ലാം ജില്ലകൾ മറികടക്കുമെന്ന് നേരിട്ട് അറിയാം .. ......
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ കളിയിലെ വൻ വിജയവുമായി വരുന്ന ഖത്തർ തമിഴർ സംഘം, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രെയ്ഡേ ഫിഫ മഞ്ചേരിയോട് പരാജയം രുചിച്ച ഗ്രാൻഡ് മാൾ എഫ്സിയെ നേരിടുന്നു. ഐ എസ് എൽ, ഐ ലീഗ് താരങ്ങൾ കൊണ്ട് സമ്പന്നമായ ഇരു ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ......
ദോഹ:ഖത്തറില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിർന്ന പൗരന്മാര്ക്കും ഫീസിളവ്. പാര്‍ക്കിങ്ങ് ഫീസില്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞദിവസം ചേർന്നപ്രതിവാര മന്ത്രി സഭായോഗം ഇളവ് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി അധ്യക്ഷത വഹിച്ച മന്ത്രി സഭാ യോഗത്തിൽ
ഭിന്നശേഷിക്കാർ, സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾ, സർവീസുകളിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർ ഫീസിളവിന് അര്‍ഹരാണ്. ......
ദോഹ:ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ 310 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു.
വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പുതിയ കരാറുകൾ പ്രകാരം രാജ്യത്ത് ഏഴ് ഹൈ വോൾട്ടേജ് സബ്സ്റ്റേഷനുകൾ സ്ഥാപിക്കും. സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിന് 212 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ കേബിളുകളും ഓവർഹെഡ് ലൈനുകളും വലിക്കും. ......
ദോഹ: ഭക്ഷണ പാനീയങ്ങള്‍ക്കൊപ്പം പുകയില അനുബന്ധ ഉൽപന്നങ്ങളും ഷീഷയും വിൽപന നടത്തുന്ന കേന്ദ്രങ്ങൾക്ക് പുതിയ വ്യവസ്ഥകൾഏർപ്പെടുത്തി
ആരോഗ്യ മന്ത്രാലയം. പുകവലിയുംഷീഷയുംനിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍. സ്ഥാപനത്തിന്റെ ആകെ വിസ്തൃതി 300 ചതുരശ്രമീറ്ററിൽ കുറയാൻ പാടില്ല. പുകവലിക്കുള്ള സൗകര്യം കടയുടെ പുറത്ത് ഒരുക്കണം. ......
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പ് "കൊത്തുപണി മുതൽ എഴുത്ത് വരെ" എന്ന വിഷയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ന് ആരംഭിക്കും. മെയ് 17 വരെനടക്കുന്നപുസ്തകമേള ഖത്തറിനുള്ളിലും വിദേശത്തുമുള്ള പ്രസാധകരുടെ വിശാലമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും.43 രാജ്യങ്ങളിൽ നിന്നുള്ള ആകെ 522 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കും, പലസ്തീൻ വിശിഷ്ടാതിഥിയായിരിക്കും.11 പലസ്തീൻ പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ......

ഖത്തറിലെ പ്രമുഖ കലാകേന്ദ്രമായ ടാക് ഖത്തറിന്റെ വാർഷിക ആഘോഷം"കലാസമർപ്പൺ-മേളപ്രപഞ്ചം 2025"* ഒരു അതുല്യമായ സാംസ്കാരിക മഹോത്സവമായി അവതരിച്ചു. പദ്മശ്രീ മട്ടന്നൂർ ശങ്കരാൻകുട്ടി മാരാരുടെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരും, കൊമ്പ്, കുഴൽ വാദ്യക്കാരായ ധനീഷ്, മിഥുൻ, കപിൽ, ഭവൻ, ശ്രീഹരി തുടങ്ങിയവരും, കനൽ ഖത്തർ (മേളം) കലാകാരന്മാരും ഉൾപ്പെടെ 50ൽ പരം കലാകാരന്മാർ അണി നിരന്ന പാണ്ടി മേളം, ചെണ്ട വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ പാഞ്ചാരി മേളം അരങ്ങേറ്റം, ടാക് ഖത്തർ അദ്ധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ ക്ലാസ്സിക്കൽ, വെസ്റ്റേൺ നൃത്തങ്ങൾ, ഫാഷൻ ഷോ, യോഗ പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അവിസ്മരണീയമാക്കി.
കലാസമർപ്പൺ 2025 എന്ന പേരിൽ ഫെബ്രുവരി 21 ന് ICC യിൽ തുടങ്ങിയ വാർഷികാഘോഷങ്ങളുടെ തുടർച്ചയായി 2025 മെയ് 2 വെള്ളിയാഴ്ച്ച പോടാർ പേൾ സ്കൂളിൽ അരങ്ങേറിയ ചെണ്ട വിദ്യാർത്ഥികളുടെ പാഞ്ചാരിമേളം അരങ്ങേറ്റം, പാണ്ടിമേളം തുടങ്ങിയ മേളക്കൊഴുപ്പിനാലും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ കലാപരിപാടികളാലും ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ആസ്വാദർകർക്ക് 5 മണിക്കൂറോളം തികച്ചും വ്യത്യസ്ത അനുഭവമേകി.
ടാക് ഡയറക്ടർ ശ്രീനിവാസൻ സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഇൻ ചാർജ് ശശിധരൻ പ്ലാഴി അദ്ധ്യക്ഷത വഹിച്ചു. OTC മാനേജിങ് ഡയറക്ടർ വി എസ് നാരായണൻ ഉത്ഘാടനം നിർവ്വഹിച്ചപ്പോൾ ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം പി ഫിലിപ്പ് ടാക് ന്റെ പുതിയ വെബ്സൈറ്റ് ഉത്ഘാടനം നിർവഹിച്ചു . ......
ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ സംഘടനയായ അനക്സ് ഖത്തർ, ടെക്ഫെസ്റ്റ് 2025 എന്ന പേരിൽ സ്ക്കൂൾ കുട്ടികൾക്കായി ക്വിസ്സും മത്സരാടിസ്ഥാനത്തിൽ ശാസ്ത്ര പ്രദർശനങ്ങളും, ടെക്നിക്കൽ സെമിനാറും സംഘടിപ്പിച്ചു. ഖത്തറിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള നൂറിലധികം മിടുക്കാരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് രണ്ടിന് വെള്ളിയാഴ്ച ബിർളാ പബ്ലീക് സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്വിസ്സ് മത്സരവും ശാസ്ത്ര പ്രദർശന മത്സരങ്ങളും, സെമിനാറും അരങ്ങേറിയത്.
ക്വിസ്സിലെ പ്രാഥമിക റൌണ്ടിന് ശേഷം കൂടുതൽ പോയിൻറ് നേടിയ ആറ് സ്ക്കൂളുകളിലെ മൂന്ന് കുട്ടികൾ വീതമുള്ള ടീമായാണ് ഫൈനൽ മത്സരങ്ങൾ നടന്നത്. ......
ദോഹ : ഖത്തറിലെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃ൦ഖലയായ ഗ്രാൻഡ്മാള്‍ ഹൈപ്പർമാർകെറ്റിൽ മാംഗോ ഫെസ്റ്റ് വിപുലമായി ആരംഭിച്ചു. വിവിധ ഇനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ ലഭ്യമാണ്. ......
ദോഹ: കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നമ്മടെ പാലക്കാട് "നെല്ലറയുടെ മഹോത്സവം" ക്യാമ്പയിൻ ഭാഗമായി വിവിധ കലാ കായിക സർഗ്ഗ മത്സരങ്ങൾക്ക് പുറമെ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ആഗ്രഹിച്ച് കൊണ്ട് പ്രബന്ധ രചന മത്സരം സംഘടിപ്പിച്ചിരുന്നു.
ജില്ലയുടെ വികസന അന്വേഷണം, അവസ്ഥകൾ, സാധ്യതകൾ തേടിയുള്ള സമ്പൂർണ വിവര ശേഖരണം എന്ന നിലയിൽ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പത്ര പ്രവർത്തകർ ഉൾപ്പടെയുള്ളവർ പ്രബന്ധം അയച്ചു തന്നിരുന്നു. വിദഗ്ധ ജൂറിയുടെ വിലയിരുത്തലിന് ശേഷം ഏറ്റവും മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധം തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി പി.കെ.എം ഷഫീക്ക് പാലക്കാട് ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറിയും, മികച്ച വിദ്യാർത്ഥി നേതാവും, മികച്ച പ്രഭാഷകൻ കൂടിയാണ്.വിജയിക്ക് ജില്ലാ കെഎംസിസിയുടെ ഹൃദ്യമായ അഭിനന്ദനങ്ങൾ. ......